ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്; സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

11:53 AM Jul 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗം ടി.​ര​വീ​ന്ദ്ര​ന്‍ നാ​യ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ര്‍​ന്ന വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. 2008​ല്‍ കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു​വി​ന്‍റെ പേ​രി​ല്‍ പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് പി​രി​ച്ച ശേ​ഷം മ​രി​ച്ച വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ണം കൊ​ടു​ത്തെ​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ നി​യ​മ​സ​ഹാ​യ​ത്തി​ന് വേ​ണ്ടി മാ​റ്റി​വ​ച്ചെ​ന്നു​മാ​ണ് ഇ​യാ​ള്‍ നേ​ര​ത്തേ പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വി​ഷ്ണു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ലാ​ണ് പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.