ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; ആ​ര്‍​ക്കും പ​രി​ക്കി​ല്ല

11:53 AM Jul 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം:​ ചെ​മ്പ​ക​മം​ഗ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും അ​തി​വേ​ഗം പു​റ​ത്തി​റ​ക്കി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ആ​റ്റി​ങ്ങ​ലി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​ന്ന ബ​സി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​നെ ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി​യ​ശേ​ഷം യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. എ​ന്നാ​ല്‍ ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.