ജ്യൂ​സ് വാ​ങ്ങി ന​ല്‍​കി; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് സ​മ്മ​തി​ച്ച് പ്ര​തി

11:53 AM Jul 29, 2023 | Deepika.com
ആ​ലു​വ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് സ​മ്മ​തി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ആ​സാം സ്വ​ദേ​ശി അ​ഫ്‌​സാ​ക്ക് ആ​ലം. കു​ട്ടി​ക്ക് ജ്യൂ​സ് വാ​ങ്ങി ന​ല്‍​കി​യെ​ന്നും എ​ന്നാ​ല്‍ ഇ​തി​ന് ശേ​ഷം കു​ട്ടി​യെ ക​ണ്ടി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ള്‍ മൊ​ഴി മൊ​ഴി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഇ​യാ​ളു​ടെ മൊ​ഴി പോ​ലീ​സ് പൂ​ര്‍​ണ​മാ​യും മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തിട്ടില്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ വ​രെ ഇ​യാ​ള്‍​ക്ക് സു​ബോ​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​യാ​ള്‍ കു​ട്ടി​യു​മാ​യി ബ​സി​ല്‍ ക​യ​റി പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം കാ​ണാ​താ​യി 18 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ അ​ഞ്ച് വ​യ​സു​ള്ള മ​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.