ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിനായി മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു

10:01 AM Jul 29, 2023 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിന്‍റെ​ ഭാ​ഗ​മാ​യി മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ശി​ഖ​രം ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് തെ​ക്കേ ത​റ​യി​ല്‍ (ഇ​ല്ലി​ച്ചി​റ) പ​രേ​ത​നാ​യ അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (ന​വാ​സ് - 47) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ന് ​ചേ​ര്‍​ത്ത​ലയിലെ സ്വകാര്യ ​ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രം മു​റി​ക്കു​ന്ന​തി​നി​ടെ താ​ഴെ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അ​ബ്ദു​ല്‍ ഖാ​ദ​ര്‍. നി​ല​ത്തു​നി​ന്നു ക​യ​ര്‍ വ​ലി​ക്കു​ന്ന ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഇദ്ദേഹം.

മു​റി​ച്ച ശി​ഖ​രം മ​റ്റൊ​രു ശി​ഖ​ര​ത്തി​ല്‍ പ​തി​ച്ച​തോ​ടെ അ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ടി​ഞ്ഞ് അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ ത​ല​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ത​ല ആ​ശു​പ​ത്രി മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യു​മു​ണ്ടാ​യി.

ഗു​രു​ത​രമായി പ​രി​ക്കേ​റ്റ അ​ബ്ദു​ല്‍ ഖാ​ദ​റി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ മ​രി​ച്ചു.