അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടുപോ​യി; ആസാം സ്വദേശിയെ തെരയുന്നു

12:17 AM Jul 29, 2023 | Deepika.com
ആ​ലു​വ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ക​ളു​ടെ മ​ക​ളെ വീ​ട്ടി​ൽ നി​ന്ന് ആ​സാം സ്വ​ദേ​ശി ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​യി പ​രാ​തി. വെള്ളിയാഴ്ച വൈകുന്നേരം മൂ​ന്ന​ര​യോ​ടെ ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര കെഎ​സ്ആ​ർടിസി ഗാ​രേ​ജി​ന് സ​മീ​പ​മാ​യിരുന്നു സം​ഭ​വം. നാ​ല് മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ​യാ​ണ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഗാ​രേ​ജി​ന് എ​തി​ർ​വ​ശ​ത്തെ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ കോ​ഴി​ക്ക​ട​യി​ൽ ര​ണ്ടുദി​വ​സം മു​മ്പ് ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണ് ആ​സാം സ്വ​ദേ​ശി. ക​ട​യി​ലെ മ​റ്റൊ​രു ആ​സാം സ്വ​ദേ​ശി​യെ പ​രി​ച​യ​പ്പെ​ട്ടാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

ജോ​ലി ന​ൽ​കി​യ കോ​ഴി​ക്ക​ട ഉ​ട​മ കോ​ഴി​ക്ക​ട​യു​ടെ മു​ക​ളി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​വും ന​ൽ​കി. ഇ​തി​ന​ടു​ത്ത് മു​ക്ക​ത്ത് പ്ലാ​സ​യി​ൽ താ​മ​സി​ക്കു​ന്ന​താ​ണ് ബീഹാ​റി കു​ടും​ബം. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ക​ളെ കാ​ണു​ന്നി​ല്ലെ​ന്ന വി​വ​രം മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞ​ത്.

പ​രി​സ​ര​ത്തെ സിസി ടിവി​യി​ൽ നി​ന്നാ​ണ് ആസാം സ്വ​ദേ​ശി കു​ട്ടി​യു​മാ​യി പോ​കു​ന്ന ദൃ​ശ്യം ല​ഭി​ച്ച​ത്. പ്ര​തി​യെ സം​ബ​ന്ധി​ച്ച മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും കോ​ഴി​ക്ക​ട ഉ​ട​മ​ക്കോ ജീ​വ​ന​ക്കാ​ര​നോ അ​റി​യി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ലു​വ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.