ബാ​ന​ർ​ജി ദ​ന്പ​തി​ക​ളു​ടെ ലു​ക്ക്-​ഔ​ട്ട് സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

08:51 AM Jul 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കും ഭാ​ര്യ രു​ജി​ര ബാ​ന​ർ​ജി​ക്കും എ​തി​രെ​യു​ള്ള ലു​ക്ക്-​ഔ​ട്ട് സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ഡി​ക്ക് സു​പ്രീം​ കോ​ട​തി നോ​ട്ടീ​സ്. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി തേ​ടി​യു​ള്ള ദ​ന്പ​തി​ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ കൗ​ൾ, സു​ധാ​ൻ​ഷു ധു​ലി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഇ​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​ദേ​ശ യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ൾ ഒ​രാ​ഴ്ച മു​ൻ​കൂ​ട്ടി ഹ​ർ​ജി​ക്കാ​ർ ഇ​ഡി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​ർ വ്യ​ക്ത​മാ​ക്കി. ജൂ​ണ്‍ അ​ഞ്ചി​ന് വി​ദേ​ശ യാ​ത്ര​യ്ക്ക് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ രു​ജി​ർ ബാ​ന​ർ​ജി​യെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞി​രു​ന്നു.

കേ​സ് സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പെ​ടാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി​യാ​ണ് സു​പ്രീം ​കോ​ട​തി ഇ​ഡി​യു​ടെ ലു​ക്ക്-​ഔ​ട്ട് നോ​ട്ടീ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ൽ​ക്ക​രി കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട ക​ന്പ​നി​ക​ൾ​ക്ക് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ണ്ടെന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെത്ത​ൽ.