രാമേശ്വരം: പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി രാത്രിയും പകലും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് അധ്യക്ഷന് കെ.അണ്ണാമലൈ നയിക്കുന്ന "എന് മണ്ണ്, എന് മക്കള്’ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് സോണിയാ ഗാന്ധിയും ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കണെന്ന് എം.കെ. സ്റ്റാലിനും തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു പ്രസാദ് യാദവും മരുമകനെ മുഖ്യമന്ത്രിയാക്കാൻ മമതയും മകനെ മുഖ്യമന്ത്രിയാക്കണമെന്ന് ഉദ്ദവ് താക്കറെയും ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി മാത്രമാണ് രാജ്യത്തിന് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നത്- അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റുന്നതിൽ കാര്യമില്ല. കാരണം പ്രതിപക്ഷം പൊതുജനങ്ങളുടെ ഇടയിലേക്ക് വരുമ്പോൾ ആളുകൾക്ക് 2 ജി അഴിമതിയും കോമൺവെൽത്ത് ഗെയിംസ് അഴിമതിയും കൽക്കരി കുംഭകോണവും മാത്രമേ ഓർക്കുയുള്ളൂ-അമിത് ഷാ പറഞ്ഞു.
രാഹുലിനായി സോണിയ, ഉദയനിധിക്കുവേണ്ടി സ്റ്റാലിൻ: പ്രതിപക്ഷം രാജ്യ നന്മ ആഗ്രഹിക്കുന്നില്ലെന്ന് അമിത് ഷാ
10:35 PM Jul 28, 2023 | Deepika.com