കൊച്ചി: പ്രീസീസണിലെ ആദ്യ സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. പനമ്പിള്ളിനഗര്‍ സ്പോട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എറണാകുളം മഹാരാജാസ് കോളജ് ടീമിനെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ബിദ്യാസാഗര്‍ സിംഗ്, ബിജോയ് വര്‍ഗീസ്, കെ.പി. രാഹുല്‍ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ അഡ്രിയാന്‍ ലൂണ, ഡിമിത്രിയോസ് എന്നിവര്‍ ഓരോ ഗോള്‍ വീതം കണ്ടെത്തി.
വരും ദിവസങ്ങളിലും പരിശീലന മത്സരങ്ങളുണ്ടാവും. പരിശീലകന് ഇവാന് വുകമാനോവിച് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇവാന്റെ പരിശീലക സംഘത്തിലെ മറ്റുള്ളവര്‍ നേരത്തെ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ പരിശീലനം നടത്തുന്നുണ്ട്. കോല്‍ക്കത്ത ഉള്‍പ്പെടെ മൂന്ന് വേദികളിലായി നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ടീം.
സന്നാഹ മത്സരം: കേരള ബ്ലാസ്റ്റേഴ്സിന് ജയം
11:30 PM Jul 28, 2023 | Deepika.com