കോട്ടയം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ. കോണ്‍ഗ്രസ് പല ചേരിയായി പിരിഞ്ഞ് നിന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നാണ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ തുറന്നടിച്ചത്.
ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണം. ദീർഘനാളായി കോൺഗ്രസ് പ്രതിപക്ഷത്ത് തുടരുകയാണ്. എല്ലാവരും ഒരുമിച്ച് പോയിക്കൂടെ എന്നാണ് സാധാരണ പ്രവർത്തകർ വരെ ചോദിക്കുന്നതെന്നും കോൺഗ്രസ് പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ തിരുവഞ്ചൂർ രംഗത്തുവന്നത്.
"ഇങ്ങനെ പോയാൽ മൂന്നാം പിണറായി സർക്കാർ വരും': കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ തിരുവഞ്ചൂർ
08:12 PM Jul 28, 2023 | Deepika.com