പാ​സ്‌​പോ​ർ​ട്ടും വീ​സ​യു​മി​ല്ല; മ​ട​ക്ക​ടി​ക്ക​റ്റി​നെ​ത്തി​യ പാ​ക് പെ​ൺ​കു​ട്ടി ജ​യ്പു​രി​ൽ പി​ടി​യി​ൽ

08:34 PM Jul 28, 2023 | Deepika.com
ജ​യ്പു​ർ: പാ​സ്‌​പോ​ർ​ട്ടും വീ​സ​യു​മി​ല്ലാ​തെ മ​ട​ക്ക​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പാ​ക് പെ​ൺ​കു​ട്ടി ജ​യ്പു​രി​ൽ പി​ടി​യി​ൽ. 16 വയസുകാ​രി​യെ ജ​യ്പു​ർ എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ലാ​ഹോ​ർ സ്വ​ദേ​ശി​നി​യാ​യ ഗ​സ​ൽ പ​ർ​വീ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ബ​ന്ധു​വി​നൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. അ​ന്നു​മു​ത​ൽ ഇ​രു​വ​രും സി​ക്കാ​റി​ലെ ശ്രീ​മ​ധോ​പു​രി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​ണ് വെ​ള്ളി​യാ​ഴ്ച പെ​ൺ​കു​ട്ടി ജ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ര​ണ്ട് പു​രു​ഷ​ന്മാ​രും പെ​ൺ​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

മൂ​ന്ന് വ​ർ​ഷം മു​മ്പ് വി​മാ​ന​ത്തി​ലാ​ണ് താ​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. എ​ന്നാ​ൽ യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ താ​നും ബ​ന്ധു​വാ​യ സ്ത്രീ​യും എ​ങ്ങ​നെ ഇ​ന്ത്യ​യി​ലെ​ത്തി​യെ​ന്ന് അ​വ​ൾ​ക്ക് അ​റി​യി​ല്ല.

പെ​ൺ​കു​ട്ടി​യെ ചോ​ദ്യം ചെ​യ്തു​ വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​ന്ധു​വി​നെ പി​ന്നീ​ട് ചോ​ദ്യം ചെ​യ്യും.