റ​ൺ​വേ​യി​ൽ ട​യ​ർ അ​വ​ശി​ഷ്ടം; പാ​രി​സി​ലേ​ക്കു​പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

08:13 PM Jul 28, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നും പാ​രീ​സി​ലേ​ക്ക് പ​റ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി. പ​റ​ന്നു​യ​ർ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ഐ143 വി​മാ​നം തി​രി​കെ ഇ​റ​ക്കി​യ​ത്. റ​ൺ​വേ​യി​ൽ‌ ട​യ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഡ​ൽ​ഹി എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ (എ​ടി​സി) ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത്.

വെള്ളിയാഴ്ച ഉ​ച്ച​ക്ക് 2.18 ന് ​വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ ഇ​രു​നൂ​റി​ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.