നെ​ല്ല് സം​ഭ​ര​ണം: സ​പ്ലൈ​കോ​യും കേ​ര​ള ബാ​ങ്കും ധാ​ര​ണ​യാ​യി

07:45 PM Jul 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല ഭാ​വി​യി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​പ്ലൈ​കോ​യും കേ​ര​ള ബാ​ങ്കും ധാ​ര​ണ​യാ​യി. മ​ന്ത്രി ജി.​ആ​ർ. അ​നി​ലും കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ണ​റും സ​പ്ലൈ​കോ ചെ​യ​ർ​മാ​നും കേ​ര​ള ബാ​ങ്ക് ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​മാ​യി ഓ​ഗ​സ്റ്റ് ഏ​ഴി​ന് ച​ർ​ച്ച ന​ട​ത്തും.