പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ജോ​ത്സ്യ​ന്‍ അ​റ​സ്റ്റി​ല്‍

05:28 PM Jul 28, 2023 | Deepika.com
കോ​ട്ട​യം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​മു​ക്ത ഭ​ട​നാ​യ ജോ​ത്സ്യ​ന്‍ അ​റ​സ്റ്റി​ല്‍. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി സു​ദ​ര്‍​ശ​ന്‍ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 15 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ 2022 ന​വം​ബ​ര്‍ മു​ത​ല്‍ ഇ​യാ​ള്‍ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ കൊ​ന്നു​ക​ള​യു​മെ​ന്നും ഫോ​ട്ടോ​യും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന പെ​ണ്‍​കു​ട്ടി വി​വ​രം കൂ​ട്ടു​കാ​രി​ക​ളോ​ട് പ​റ​ഞ്ഞു. അ​വ​ര്‍ അ​ധ്യാ​പി​ക​യെ അ​റി​യി​ച്ചു.

ഇ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ വൈ​ക്കം പോ​ലീ​സി​ലും പ​ട്ടി​ക​ജാ​തി വ​കു​പ്പി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ രോ​ഗി​യാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ‌ കു​ടും​ബ​വു​മാ​യി അ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് ജൂ​ലാ​യ് 12 ന് ​പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. വി​വ​രം അ​റി​ഞ്ഞ​തോ​ടെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി.