വീട്ടുമുറ്റത്തുനിന്ന് ഭീമൻ മലമ്പാമ്പിനെ പിടികൂടി

04:16 PM Jul 28, 2023 | Deepika.com
തൃശൂർ: വീട്ടുമുറ്റത്തുനിന്ന് ഭീമൻ മലമ്പാമ്പിനെ പിടികൂടി. തൃശൂർ ദേശമംഗലത്താണ് സംഭവം. ദേശമംഗലം സ്വദേശി നൗഫലിന്‍റെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടത്.

ഇതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. എട്ട് അടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.