മു​ട്ടി​ല്‍ മ​രം​മു​റി: റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​നെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് കേ​ന്ദ്രം

01:43 PM Jul 28, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന് എ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്(​ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റു​കാ​ര്യ സ​ഹ​മ​ന്ത്രി റാ​വു ഇ​ന്ദ​ര്‍​ജി​ത്ത് സിം​ഗ് ആ​ണ്് ഇ​ക്കാ​ര്യം ലോ​ക്‌​സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്.

മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന. റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി​യു​ടെ ഉ​ട​മ​സ്ഥ ഓ​ഹ​രി​ക​ള്‍ കൈ​മാ​റ്റം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എംപി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം ലോ​ക്‌​സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്.