ഓ​ടു​ന്ന ട്രെ​യി​നിൽ​ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

02:32 PM Jul 28, 2023 | Deepika.com
കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ സ്വ​ദേ​ശി ജി​ബി​ന്‍ ഫി​ലി​പ്പ് (21) ആ​ണ് മ​രി​ച്ച​ത്.

പാ​ള​ത്തി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​നി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​വി​ലെ 8:20ന് ​ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം. ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സി​ല്‍ തൃ​ശൂ​രി​ലേ​ക്ക് പോ​യ ഇ​യാ​ള്‍ ഇ​ട​യ്ക്ക് വെ​ള്ളം വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​താ​ണ്.

ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തു​കൊ​ണ്ട് ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.