മു​ട്ടി​ല്‍ മ​രം​മു​റി: പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി

12:37 PM Jul 28, 2023 | Deepika.com
തൃ​ശൂ​ര്‍: മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. വ​നം​വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​ര​ത്തി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

450ല്‍ ​അ​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തോ​ടെ പ്ര​തി​ക​ളു​ടെ വാ​ദം പൊ​ളി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്ത​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി, സ​മ​യ​ബ​ന്ധി​ത​മാ​യി, പ​ഴു​തു​ക​ള​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.

കു​റ്റ​വാ​ളി​ക​ള്‍ എ​ത്ര ഉ​ന്ന​ത​ന്‍​മാ​രാ​യാ​ലും അ​വ​ര്‍​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.