ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ കുയിലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ബംഗാള്‍ സ്വദേശി മരിച്ചു. ചിരംജിത്ത് ബര്മന് (30) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അപകടം. കുയിലൂരിലെ കാളാംവളപ്പിൽ വിജിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡിനെ താങ്ങിനിർത്തിയ തൂൺ മാറ്റുന്നതിനിടെ ചിരഞ്ജിത്തിന്റെ തലയിലേക്കു കോൺക്രീറ്റ് സ്ളാബ് തകർന്നുവീഴുകയായിരുന്നു.
ഇതിനുള്ളിൽ കുടുങ്ങിക്കിടന്ന ചിരഞ്ജിത്തിനെ ഒപ്പമുള്ളവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരിട്ടിയിൽനിന്നെത്തിയ ഫയർഫോഴ്സ് സൺഷേഡ് സ്ളാബ് മാറ്റിയശേഷമാണ് ചിരഞ്ജിത്തിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരിക്കൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
നിർമാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ബംഗാള്‍ സ്വദേശി മരിച്ചു
08:24 AM Jul 28, 2023 | Deepika.com