തിരുവനന്തപുരം: വർക്കല ബീച്ചിന് സമീപത്തുള്ള കുന്നിൻമുകളിൽ നിന്ന് 50 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞുവീണ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ചെന്നൈ സ്വദേശികളായ മധുമിത(21), കുനാൽ(20), ഹാജാ കമാൽ(20) എന്നിവരുൾപ്പെടുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് ഏഴോടെ ആലിയിറിക്കം മേഖലയിലാണ് അപകടം നടന്നത്. 50 അടി താഴ്ചയിലേക്ക് വീണ കാർ പാറകളിൽത്തട്ടി കറങ്ങിവീണാണ് കടൽതീരത്ത് പതിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വർക്കല ക്ലിഫിന് മുകളിൽ നിന്ന് 50 അടി താഴ്ചയിലേക്ക് കാർ വീണ് നാല് പേർക്ക് പരിക്ക്
10:50 PM Jul 27, 2023 | Deepika.com