ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; റി​ട്ട. അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

10:29 PM Jul 27, 2023 | Deepika.com
ക​ണ്ണൂ​ർ: ബ​സി​നു​ള്ളി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച റി​ട്ട. അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മാ​ത​മം​ഗ​ലം സ്വ​ദേ​ശി ഇ​ബ്രാ​ഹിം​കു​ട്ടി​യെ ആ​ണ് പോ​ക്സോ കേ​സി​ൽ പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​യ്യ​ന്നൂ​ർ - മാ​ത​മം​ഗ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് സ്വ​കാ​ര്യ ബ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി ഇ​രു​ന്ന സീ​റ്റി​ന് അ​ടു​ത്താ​ണ് ഇ​യാ​ൾ ഇ​രു​ന്ന​ത്. പ​യ്യ​ന്നൂ​ർ മു​ത​ൽ ആ​രം​ഭി​ച്ച ശ​ല്യ​പ്പെ​ടു​ത്ത​ൽ അ​സ​ഹ​നീ​യ​മാ​യ​തോ​ടെ, ബ​സ് ക​ണ്ടോ​ന്താ​റി​ൽ എ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ്ര​തി തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​ഹ​യാ​ത്രി​ക​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​ച്ചു. മാ​ത​മം​ഗ​ല​ത്ത് എ​ത്തി​യ​ശേ​ഷം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പെ​രി​ങ്ങോം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.