മ​ല​പ്പു​റ​ത്ത് കാ​റ്റി​ൽ പ​റ​ന്നെ​ത്തി​യ തകര ഷീ​റ്റ് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

08:53 PM Jul 27, 2023 | Deepika.com
മ​ല​പ്പു​റം: മേ​ലാ​റ്റൂ​രി​ൽ കാ​റ്റി​ൽ പ​റ​ന്നു​വ​ന്ന ത​ക​ര ഷീ​റ്റ് ക​ഴു​ത്തി​ൽ പ​തി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി കു​ഞ്ഞാ​ലി ഹാ​ജി(82) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് ചെ​മ്മ​ണി​യോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന കു​ഞ്ഞാ​ലി​യു​ടെ ശ​രീ​ര​ത്തി​ൽ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഷീ​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്നാ​ണ് ഷീ​റ്റ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് അ​ട​ർ​ന്നു​മാ​റി​യ​ത്.

കു​ഞ്ഞാ​ലിയെ ഉ​ട​ൻ​ത​ന്നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.