കൊ​ച്ചി​യി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

11:56 PM Jul 27, 2023 | Deepika.com
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ർ​ണ മി​ശ്രി​തം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മി​ഥു​ൻ എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

1165.85 ഗ്രാം ​തൂ​ക്കം വ​രു​ന്ന നാ​ല് ക്യാ​പ്സ്യൂ​ളു​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച് പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.