കൊച്ചി: നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. തമ്മനം - പാലാരിവട്ടം റോഡിലാണ് പൈപ്പ് പൊട്ടിയത്. ഇതോടെ സ്ഥലത്ത് ഏറെ നേരെ ഗതാഗത തടസമുണ്ടായി.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ റോഡിൽ ഏഷ്യാനെറ്റ് ഓഫീസിനു മുൻപിലും പൈപ്പ് പൊട്ടിയിരുന്നു. സമാന രീതിയിലാണ് ഇന്ന് പൈപ്പ് പൊട്ടലുണ്ടായത്.
പൈപ്പ് പൊട്ടലിനെ തുടർന്ന് വരും ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇടപ്പള്ളി മുതൽ കടവന്ത്ര വരെയുള്ള ഭാഗങ്ങളിലും ചേരാനല്ലൂർ പഞ്ചായത്തിന്റെ ചില പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.
കൊച്ചി നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി; രണ്ട് ദിവസം വെള്ളമില്ല
10:07 PM Jul 27, 2023 | Deepika.com