കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാളെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കാക്കര ഗ്രീൻലാൻഡ് വിന്റർ ഹോംസ് വില്ല നമ്പർ ഒന്നിൽ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മടത്തിപറമ്പിൽ വീട്ടിൽ സാബു വർഗീസ് (55) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദുബായിയിലേക്ക് യത്ര ചെയ്യാൻ എത്തിയ സാബു സുരക്ഷ പരിശോധനയ്ക്കിടെ മറ്റൊരാളുടെ ബാഗിൽ ബോംബുണ്ടെന്ന് സ്പൈസ് ജെറ്റ് സ്റ്റാഫിനോട് പറയുകയായിരുന്നു.
പരിശോധനയിൽ ഇയാൾ പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായതോടെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
07:57 PM Jul 27, 2023 | Deepika.com