മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ

10:49 PM Jul 27, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ ര​ണ്ട് കു​ക്കി സ്ത്രീ​ക​ളെ റോ​ഡി​ലൂ​ടെ ന​ഗ്ന​രാ​ക്കി ന​ട​ത്തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. കേ​സ് സി​ബി​ഐ ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കേ​സി​ന്‍റെ വി​ചാ​ര​ണ മ​ണി​പ്പു​രി​ന് പു​റ​ത്ത് ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. ആ​സാം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​സ് മാ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ, സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ന്ന ദൃ​ശ്യം റി​ക്കാ​ർ​ഡ് ചെ​യ്ത വ്യ​ക്തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ത്ത് ന​ട​ത്തു​ന്ന കു​ക്കി - മെ​യ്തേ​യ് സ​മാ​ധാ​ന​ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.