"ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല'; മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ ഉ​ട​ക്കി രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്

06:46 PM Jul 27, 2023 | Deepika.com
പാ​റ്റ്ന: മ​ണി​പ്പു​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്. ബി​ജെ​പി ബി​ഹാ​ർ ഘ​ട​ക​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​യി​രു​ന്ന വി​നോ​ദ് ശ​ർ​മ ആ​ണ് രാ​ജി​വ​ച്ച​ത്.

ആ​യി​ര​ത്തി​ലേ​റെ പേ​രു​ടെ മു​മ്പി​ൽ വ​ച്ച് ര​ണ്ട് കു​ക്കി സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചെ​ന്ന് രാ​ജി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ശ​ർ​മ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തു​പോ​ലെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ഈ ​ക്രൂ​ര​സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന ത​ന്നെ ഞെ​ട്ടി​ച്ചു.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​റ​ങ്ങു​ക​യാ​ണെ​ന്നും ബി​രേ​ൻ സിം​ഗി​നെ പു​റ​ത്താ​ക്കാ​നു​ള്ള ധൈ​ര്യം അ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ലെ​ന്നും ശ​ർ​മ പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ലെ ആ​ർ​ക്കും ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നോ ജ​ന​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ശ്ര​ദ്ധിക്കാനോ സമയമില്ലെന്നും അ​ധി​കാ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ശ്ര​ദ്ധ​യെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.