ക​ല​ഞ്ഞൂ​ർ നൗ​ഷാ​ദ് തി​രോ​ധാ​നം; ഭാ​ര്യ അ​റ​സ്റ്റി​ൽ

06:09 PM Jul 27, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ നി​ന്ന് ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ നൗ​ഷാ​ദ് കൊ​ല​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ്. കേ​സി​ൽ നൗ​ഷൗ​ദി​ന്‍റെ ഭാ​ര്യ അ​ഫ്സാ​ന​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

2021-ലാ​ണ് നൗ​ഷാ​ദി​നെ കാ​ണാ​താ​യ​ത്. മ​ക​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നൗ​ഷാ​ദി​ന്‍റെ പി​താ​വ് കേ​സ് ന​ൽ​കി​യി​രു​ന്നു. ഈ ​കേ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ അ​ഫ്സാ​ന ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ, നൗ​ഷാ​ദി​നെ അ​ഫ്സാ​ന കൊ​ന്ന് കു​ഴി​ച്ചി​ട്ടെ​ന്ന ര​ഹ​സ്യ​വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചു.

തു​ട​ർ​ന്ന് നൗ​ഷാ​ദും ഭാ​ര്യ​യും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന പ​രു​ത്തി​പ്പാ​റ​യി​ലെ വാ​ട​ക​വീ​ടി​ന് സ​മീ​പ​ത്തു​ള്ള നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് അ​ഫ്സാ​ന​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ സ്വ​ര​ചേ​ർ​ച്ച​യി​ല്ലാ​യി​രു​ന്നെ​ന്നും അ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.