കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം: സെ​ല​ക്ഷൻ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​ർ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി

04:47 PM Jul 27, 2023 | Deepika.com
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ (വി​എ​സ്) ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് നി​യ​മ​നം ന​ട​ത്തു​ന്നു.

വി​എ​സ് ത​സ്തി​ക​യി​ലേ​യ്ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്കു​ന്ന​ത് ഫീ​ഡ​ർ ത​സ്തി​ക​യാ​യ സ്പെ​ഷ​ൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ്. വി​എ​സ് ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​രി​ല്ല.

അ​തി​നാ​ൽ സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ത​സ്തി​ക​യി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ര​ട്ട പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള സ​മ്മ​ത​പ​ത്രം ബ​ന്ധ​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ 31-ന​കം ന​ല്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.

മു​മ്പ് ഇ​ര​ട്ട പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച് 17 സൂ​പ്ര​ണ്ടു​മാ​രെ നി​യ​മി​ച്ചി​രു​ന്നു. സൂ​പ്ര​ണ്ടാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫീ​ഡ​ർ ത​സ്തി​ക, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യാ​ണ്. ഈ ​ത​സ്തി​ക​യി​ൽ നി​ന്നും സ്ഥാ​ന​ക്ക​യ​റ്റം ന​ല്കി സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കാ​ൻ മ​തി​യാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റി​ന് തൊ​ട്ടു താ​ഴെ​യു​ള്ള സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

ഗ്ര​ഡേ​ഷ​ൻ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സൂ​പ്ര​ണ്ട് നി​യ​മ​നം പോ​ലെ ഇ​പ്പോ​ൾ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ വൈ​സ​റ​ന്മാ​രെ​യും നി​യ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നി​യ​മ​നം താ​ത്കാ​ലി​ക​മാ​ണെ​ന്നും ര​ണ്ടു വ​ർ​ഷം പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി​യാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഇ​വ​ർ​ക്ക് പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യോ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ അ​തി​ന​നു​സൃ​ത​മാ​യി നോ​ട്ടീ​സ് ന​ല്കാ​തെ ത​ന്നെ ത​സ്തി​ക റ​ദ്ദ് ചെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്.