പു​ല്ല​രി​യു​ന്ന​തി​നി​ടെ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

07:28 PM Jul 27, 2023 | Deepika.com
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് കാ​രാ​പ്പു​ഴ​യി​ല്‍ ബു​ധ​നാ​ഴ്ച കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ര​ണി ഈ​ഴാ​നി​ക്ക​ല്‍ സു​രേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍ പോ​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​രാ​പ്പു​ഴ ഡാ​മി​ല്‍ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന കു​ണ്ടു​വ​യ​ല്‍ പു​ഴ​യി​ലാണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യത്. എ​ന്‍​ഡി​ആ​ര്‍​എ​ഫും ഫ​യ​ര്‍ ഫോ​ഴ്സും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന് തു​ര്‍​ക്കി​ജീ​വ​ന്‍ ര​ക്ഷാ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ നടത്തിയ തി​ര​ച്ചി​ലി​നി​ട​യി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ, സു​രേ​ന്ദ്ര​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ന്നി​രു​ന്നു. അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി സം​ശ​യം ഉ​യ​ര്‍​ന്നി​രു​ന്നു.

എ​ന്നാ​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ പ്രാ​ഥ​മി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​റി​വു​ക​ളൊ ജീ​വി​യു​ടെ ആ​ക്ര​ണ​മ​ത്തി​ന്‍റെ പാ​ടൊ ക​ണ്ടെ​ത്തി​യി​ട്ടില്ല. പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.