കൊച്ചി: തദ്ദേശ നിര്‍മിത വിമാവാഹിനി ഐഎന്‍എസ് വിക്രാന്തില്‍ നാവികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബിഹാര്‍ മുസഫര്‍ സ്വദേശിയായ 19കാരനാണ് മരിച്ചത്. ഇയാളുടെ പേര് നാവികസേന പുറത്തുവിട്ടിട്ടില്ല.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെയാണ് സഹപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നാവികസേന അറിയിച്ചു.
അസ്വഭാവിക മരണത്തിന് ലോക്കല്‍ പോലീസും കേസെടുത്തിട്ടുണ്ട്.
ഐഎന്‍എസ് വിക്രാന്തില്‍ നാവികന് തൂങ്ങിമരിച്ചനിലയില്‍
07:28 PM Jul 27, 2023 | Deepika.com