ഷം​സീ​റി​ന് നേ​രെ കൈ​യോ​ങ്ങി​യാ​ല്‍ യു​വ​മോ​ര്‍​ച്ച​ക്കാ​രു​ടെ സ്ഥാ​നം മോ​ര്‍​ച്ച​റി​യി​ല്‍: പി.​ജ​യ​രാ​ജ​ന്‍

02:51 PM Jul 27, 2023 | Deepika.com
ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​ന് നേ​രെ കൈ​യോ​ങ്ങി​യാ​ല്‍ യു​വ​മോ​ര്‍​ച്ച​ക്കാ​രു​ടെ സ്ഥാ​നം മോ​ര്‍​ച്ച​റി​യി​ലെ​ന്ന് സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.​ജ​യ​രാ​ജ​ന്‍. ഷം​സീ​റി​നെ ഒ​റ്റ​പ്പെ​ടു​ത്തി​ക്ക​ള​യാ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ല്‍​ഡി​എ​ഫ് ന​ട​ത്തു​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ഭീ​ഷ​ണി പ്ര​സ്താ​വ​ന. ഷം​സീ​ര്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ വ​രു​ന്ന ഏ​തു നീ​ക്ക​ത്തെ​യും ജ​നം പ്ര​തി​രോ​ധി​ക്കു​മെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ഗ​ണേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കു​ള്ള മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ര്‍​ശം. ഗ​ണ​പ​തി​യെ അ​പ​മാ​നി​ച്ച​തി​ല്‍ മാ​പ്പു പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഷം​സീ​റി​നെ തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നാ​യി​രു​ന്നു യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ജോ​സ​ഫ് മാ​ഷി​ന്‍റെ കൈ ​പോ​യ​തു​പോ​ലെ കൈ ​പോ​വി​ല്ലെ​ന്ന വി​ശ്വാ​സ​മാ​യി​രി​ക്കാം ഷം​സീ​റി​ന്. എ​ല്ലാ കാ​ല​ത്തും ഹി​ന്ദു സ​മൂ​ഹം അ​ങ്ങ​നെ നി​ന്നു​കൊ​ള്ളു​മെ​ന്ന് ക​രു​ത​രു​തെ​ന്നും ഗ​ണേ​ഷ് പ​റ​ഞ്ഞി​രു​ന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കുന്നത്തുനാട്ടിലെ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണെന്നായിരുന്നു പരാമർശം.

ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ഷംസീര്‍ പറഞ്ഞിരുന്നു.