"ദ​ഹി​ച്ചി​ല്ല'; സ്റ്റേ​ഷ​നി​ലെ പാ​ച​ക​ത്തി​ല്‍ പോ​ലീ​സു​കാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

03:33 PM Jul 27, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ച​ക വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണം തേ​ടി മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍. ദ​ക്ഷി​ണ മേ​ഖ​ല ഐജിയാണ് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഡ്യൂ​ട്ടി സ​മ​യ​ത്തെ പാ​ച​ക​ത്തി​ലും സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലി​ലും ആ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. പോ​ലീ​സു​കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ ക​പ്പ​യും ചി​ക്ക​ന്‍ ക​റി​യും പാ​ച​കം ചെ​യ്തുക​ഴി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​പ്പ​യും ചി​ക്ക​ന്‍ ക​റി​യും ത​യാ​റാ​ക്കു​ന്ന​തും ഇ​ല​യി​ല്‍ വി​ള​മ്പി ക​ഴി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ ഏ​റെ ശ്ര​ദ്ധ നേ​ടി. നി​ര​വ​ധി​പേ​ര്‍ പോ​ലീ​സു​കാ​രെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റു​ക​ളി​ട്ടി​രു​ന്നു.

ഇതി​ന് പി​ന്നാ​ലെ​യാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.