തൃശൂര്‍: പടിയൂര്‍ കെട്ടിച്ചിറയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശി തോപ്പില്‍ വീട്ടില്‍ പ്രണവ് (18) നെയാണ് കാണാതായത്. കെട്ടുചിറ ബണ്ടിന് സമീപം പുലര്‍ച്ചെ നാലിനാണ് സംഭവം.
സുഹ്യത്തായ പടിയൂര്‍ സ്വദേശി അഴിപറമ്പില്‍ വീട്ടില്‍ ജീബിനൊപ്പം മീന്‍ പിടിക്കാന്‍ വഞ്ചിയില്‍ പോയപ്പോഴാണ് അപകടം. അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്.
മീന്‍ പിടിക്കാന്‍പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി
12:32 PM Jul 27, 2023 | Deepika.com