മദ്യനയത്തിൽ ഉടക്കിട്ട് സിപിഐ; വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ സ​മ​രം

02:34 PM Jul 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രേ പ്ര​ത്യ​ക്ഷ​സ​മ​രം തു​ട​ങ്ങാ​ന്‍ സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി. പു​തി​യ മ​ദ്യ​ന​യം ക​ള്ള് വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​മെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ഇ​തി​നെ​തി​രേ വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ സ​മ​രം ന​ട​ത്തും. ഇ​തി​ന് പു​റ​മേ അ​ടു​ത്ത​മാ​സം 11ന് ​സം​സ്ഥാ​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ വി​ളി​ച്ച് ചേ​ര്‍​ക്കാ​നും തീ​രു​മാ​ന​മാ​യി.

പ​ര​മ്പ​രാ​ഗ​ത​മാ​യി പി​ന്തു​ട​ര്‍​ന്നു​പോ​രു​ന്ന രീ​തി​ക​ളെ ത​കി​ടം മ​റി​ക്കു​ന്ന​താ​ണ് പു​തി​യ മ​ദ്യ​ന​യ​മെ​ന്നാ​ണ് എ​ഐ​ടി​യു​സി​യു​ടെ വി​മ​ര്‍​ശ​നം. അം​ഗീ​കൃ​ത​മാ​യ ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ക​ള്ള് ചെ​ത്താ​ന്‍ അ​വ​കാ​ശ​മു​ള്ള​ത്.

ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് ക​ള്ള് ചെ​ത്തി വിൽക്കാൻ അ​നു​മ​തി ന​ല്‍​കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.

2500 ഓ​ളം ക​ള്ള് ഷാ​പ്പു​ക​ള്‍ ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​ത്തി​നി​ടെ പൂ​ട്ടി​പ്പോ​യി​ട്ടു​ണ്ട്. ഇ​ത് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ടോ​ഡി ബോ​ര്‍​ഡി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.