അടിമാലിയില്‍ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

09:13 AM Jul 27, 2023 | Deepika.com
ഇടുക്കി: അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി. ആയിരം ഏക്കർ പള്ളിക്ക് സമീപമുള്ള മഠത്തിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയിലാണ് പ്രദേശത്ത് പുലിയിറങ്ങിയതായി വിവരം ലഭിക്കുന്നത്. അടിമാലി-കല്ലാര്‍ക്കുട്ടി റോഡില്‍ പോയ ജീപ്പ് ഡ്രൈവറാണ് പുലിയെ കണ്ടത്. പിന്നീട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

ഇവിടെനിന്ന് കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതാണോ എന്ന് പരിശോധിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയുടെ സാന്നിധ്യമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചശേഷം കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങും.

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.