തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി.
ഇയാളുടെ മുഖത്തും കാലിനും പരിക്കേറ്റിട്ടുണ്ട്. ചിറയിന്‍കീഴ് സ്വദേശിയായ ഷിബുവിന്(48) ആണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മറ്റേയാള്‍ അപകടമുണ്ടായതിന് പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു.
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി
08:43 AM Jul 27, 2023 | Deepika.com