ചാത്തന്നൂർ: കൊല്ലത്ത് തീവണ്ടി തട്ടി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.
തീവണ്ടി തട്ടി പരിക്കേറ്റ തമിഴ് നാട് സ്വദേശി ശെൽവൻ, ആംബുലൻസ് ഡ്രൈവർ ഷമീർ (39) ,ബിനു എന്നിവർക്കാണ് പരിക്ക്.
ദേശീയ പാതയിൽ ഇത്തിക്കരപാലത്തിന് സമീപം ചൊവാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം.
തീവണ്ടി തട്ടി പരിക്കേറ്റ ശെൽവനെ ജില്ലാ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായിറഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ശെൽവന്റെ കാലിനാണ് പരിക്ക്. തടി കയറ്റി എതിരെ വന്നലോറിയുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.
തീവണ്ടി തട്ടി പരിക്കേറ്റയാളുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു
06:00 AM Jul 27, 2023 | Deepika.com