യു​പി​യി​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു നേ​രെ ക​ല്ലേ​റ്

04:16 AM Jul 27, 2023 | Deepika.com
ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു നേ​രെ ക​ല്ലേ​റ്. ഭോ​പ്പാ​ലി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദ്ദീ​ൻ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ന്ദേ ഭാ​ര​തി​നു നേ​രെ ബു​ധ​നാ​ഴ്ച​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ൽ ട്രെ​യി​നി​ലെ കോ​ച്ചി​ന്‍റെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഗ്ര റെ​യി​ൽ​വേ ഡി​വി​ഷ​നി​ലെ മാ​നി​യ, ജ​ജൗ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​താ​യും സി-7 ​കോ​ച്ചി​ന്‍റെ 13-14 സീ​റ്റ് ന​മ്പ​ർ ജ​ന​ൽ ഗ്ലാ​സ് ത​ക​ർ​ന്ന​താ​യും റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​ഗ്ര റെ​യി​ൽ​വേ ഡി​വി​ഷ​ൻ പി​ആ​ർ​ഒ പ്ര​ശ​സ്തി ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല.