ഏ​ക സി​വി​ൽ കോ​ഡ് നാ​ടി​നെ ഭി​ന്നി​പ്പി​ക്കും: ത​മി​ഴ്നാ​ട് മ​ന്ത്രി മാ ​സു​ബ്ര​ഹ്മ​ണ്യ​ൻ

02:33 AM Jul 27, 2023 | Deepika.com
കോ​ഴി​ക്കോ​ട്: വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ നാ​ടി​നെ ഭി​ന്നി​പ്പി​ക്കാ​ൻ മാ​ത്ര​മേ ഏ​ക സി​വി​ൽ കോ​ഡ് ഉ​പ​ക​രി​ക്കൂ എ​ന്നും നി​യ​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ത​മി​ഴ്നാ​ട് മ​ന്ത്രി മാ ​സു​ബ്ര​ഹ്മ​ണ്യ​ൻ.

മു​സ്‍​ലിം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ "ഏ​ക സി​വി​ൽ കോ​ഡ്: ധ്രു​വീ​ക​ര​ണ അ​ജ​ണ്ട​യു​ടെ കാ​ണാ​പ്പു​റ​ങ്ങ​ൾ’ എ​ന്ന ബ​ഹു​ജ​ന സെ​മി​നാ​ർ കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​നാ ജാ​തി മ​ത വി​ഭാ​ഗ​ങ്ങ​ളും അ​വ​യു​ടെ വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​ങ്ങ​ളും സം​സ്കാ​ര​ങ്ങ​ളു​മു​ള്ള നാ​ടാ​ണ് ഇ​ന്ത്യ. ഇ​വി​ടെ ഒ​രു നാ​ട്, ഒ​രു ഭാ​ഷ, ഒ​രു നി​യ​മം എ​ന്ന​ത​ര​ത്തി​ലു​ള്ള ഏ​കീ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് അ​തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളെ​യും പൈ​തൃ​ക​ത്തെ​യും ത​ക​ർ​ക്കും.

ഇ​തി​നെ​തി​രെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണം. ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ​യു​ള്ള എ​ല്ലാ സ​മ​ര​ങ്ങ​ൾ​ക്കും ഡി​എം​കെ​യു​ടെ​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ടാ​വും. സി​വി​ൽ കോ​ഡ് കൊ​ണ്ടു​വ​ര​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.