കേ​ര​ള​ത്തി​ന് ഒ​രു വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ കൂ​ടി കേ​ന്ദ്രം ഉ​ട​ൻ ന​ൽ​കു​മെ​ന്ന് ബി​ജെ​പി

07:27 PM Jul 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് ഒ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ‍​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ഉ​ട​ൻ എ​ത്തു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട വേ​ള​യി​ലാ​ണ് സു​രേ​ന്ദ്ര​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ട്രെ​യി​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് താ​ന്‍ ക​ത്ത് ന​ല്‍​കി​യെ​ന്നും തി​രു​വ​ന​ന്ത​പു​രം - കാ​സ​ര്‍​ഗോ​ഡ് റൂ​ട്ടി​ലാ​യി​രി​ക്കും സ​ർ​വീ​സെ​ന്നും സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി അ‌​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.