ഗു​ജ​റാ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ പോ​ഷ​ക​ക്കു​റ​വ് മൂ​ലം മ​രി​ച്ച​ത് അ​ഞ്ച് കു​ട്ടി​ക​ൾ

06:57 PM Jul 26, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ. ജൂ​ൺ ഏ​ഴ് മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച് മേ​ഖ​ല​യി​ലെ ല​ഡ്ബാ​യ് ഗ്രാ​മ​ത്തി​ലാ​ണ് പോ​ഷ​ക​ക്കു​റ​വ് മൂ​ലം അ​ഞ്ച് കു​ട്ടി​ക​ൾ മ​രി​ച്ചു​വീ​ണ​ത്.

ന​വ​ജാ​ത​ശി​ശു​ക്ക​ൾ മു​ത​ൽ ഒ​ന്ന​ര വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ശി​ശു​ക്ഷേ​മ​ത്തി​നാ​യി പ്ര​തി​വ​ർ​ഷം 1,000 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കി​വ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​സം​ഭ​വം.

കു​ട്ടി​ക​ൾ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഗ്രാ​മ​മു​ഖ്യ‌​ന്‍റെ ക്ഷ​ണ​പ്ര​കാ​രം മും​ബൈ​യി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഗ്രാ​മ​ത്തി​ൽ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ 322 കു​ട്ടി​ക​ളി​ൽ 39 കു​ട്ടി​ക​ൾ​ക്ക് പോ​ഷ​ക​ക്കു​റ​വ് ഉ​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, ല​ഡ്ബാ​യ് ഗ്രാ​മ​ത്തി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് ക​ച്ച് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഗ്രാ​മ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ജൂ​ൺ മാ​സ​ത്തി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം മ​ര​ണ​പ്പെ​ട്ട​തെ​ന്നും മ​റ്റ് കു​ട്ടി​ക​ൾ മ​രി​ച്ച​ത് വി​ള​ർ​ച്ച, പ​നി എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണെ​ന്നും ഡി​ഡി​ഒ അ​റി​യി​ച്ചു.