തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് കേസ് അവസാനിപ്പിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേസ് എടുത്തത് ശരിയായില്ല എന്നതുകൊണ്ടാണ് പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിലായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഹൗൾ ചെയ്യുകയായിരുന്നു. 10 സെക്കൻഡ് നേരത്തേയ്ക്കായിരുന്നു ഇത്.
സാധാരണ ഉണ്ടാവാറുള്ള പ്രശ്നമായിരിന്നിട്ടുകൂടി വിഷയത്തില്‍ കേരളാ പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. എന്നാൽ പരിശോധിക്കാൻ മൈക്കും ആംപ്ളിഫയറും സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. സങ്കേതിക പരിശോധനകൾക്കു ശേഷമാണ് ഉപകരണങ്ങൾ ഉടമയ്ക്ക് പോലീസ് തിരിച്ചുകൊടുത്തത്.
വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇ പ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പരിഹസിച്ചു.
മൈക്ക് കേസ് ഓഫായി; അന്വേഷണം അവസാനിപ്പിച്ച് പോലീസ്
07:28 PM Jul 26, 2023 | Deepika.com