മൺസൂൺ ബംപർ പാലക്കാട്; പത്ത് കോടി നേടിയ ടിക്കറ്റ് നമ്പര്‍ അറിയാം

04:51 PM Jul 26, 2023 | Deepika.com
തിരുവനന്തപുരം: മൺസൂൺ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്തുകോടി രൂപ MB 200261 എന്ന നമ്പരിലുള്ള പാലക്കാട് വിറ്റ ടിക്കറ്റിനാണ്.

അഞ്ചുപേർക്ക് പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. MA 475211, MB 219556, MC 271281, MD 348108, ME 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹരായത്.

250 രൂപയായിരുന്നു ഇത്തവണ ടിക്കറ്റ് വില. കഴിഞ്ഞ വർഷം എറണാകുളത്ത് വിറ്റ ടിക്കറ്റിനായിരുന്നു മൺസൂൺ ബംപറിന്‍റെ ഒന്നാംസമ്മാനം ലഭിച്ചിരുന്നത്.