എം​എ​ല്‍​എ​മാ​ര്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ മോ​ചി​പ്പി​ച്ച സം​ഭ​വം; ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

04:15 PM Jul 26, 2023 | Deepika.com
കൊ​ച്ചി: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ലോ​ക്ക​പ്പി​ലാ​ക്കി​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ സ​തീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബേ​സി​ല്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ജീ​വ്, ഡി​ജോ​ണ്‍ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​രെ ചാ​ല​ക്കു​ടി എം​എ​ല്‍​എ സ​നീ​ഷ് കു​മാ​ര്‍, അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ15 അം​ഗ സം​ഘം ബ​ലം പ്ര​യോ​ഗി​ച്ച് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി സ്റ്റേഷനിലെത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എം​എ​ല്‍​എ​മാ​ര​ട​ക്കം 15 പേ​ര്‍​ക്കെ​തി​രേ ഐ​പി​സി 506 (ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍), ഐ​പി​സി 353 (ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍) ഐ​പി​സി 294 (അ​സ​ഭ്യം പ​റ​യ​ല്‍) വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.