കേരളത്തിന് ഒരു വന്ദേഭാരത് കൂടി കിട്ടുമെന്ന് ബിജെപി

03:40 PM Jul 26, 2023 | Deepika.com
കൊച്ചി: കേരളത്തിന് ഒരു വന്ദേഭാരത് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയെന്ന് സുരേന്ദ്രൻ പറഞ്ഞു.

കാസർഗോഡ് നിന്ന് തലസ്ഥാനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കും. ഇതിന്‍റെ നടപടിക്രമങ്ങൾ വൈകാതെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ അടഞ്ഞ അധ്യായമാണ്. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. ഇ. ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.