വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

03:13 PM Jul 26, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: മ​ണി​പ്പു​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​ക​ട​ന​ത്തി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ മു​സ്‌ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ന്നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ല്‍, നി​യ​മ വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

മ​ണി​പ്പൂ​ര്‍ ഐ​ക്യ​ദാ​ര്‍​ഢ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് ലീ​ഗ് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ് വി​വാ​ദ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ന്ന​ത്.

അ​തേ​സ​മ​യം, റാ​ലി​യി​ല്‍ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ര്‍​ത്ത​ക​നെ പു​റ​ത്താ​ക്കി​യ​താ​യി യൂ​ത്ത് ലീ​ഗ് അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ അ​ബ്ദു​ല്‍ സ​ലാ​മി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. വാ​ര്‍​ത്താ കു​റി​പ്പി​ലൂ​ടെ​യാ​ണ് സം​ഘ​ട​ന ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.