പോ​ലീ​സി​ന്‍റേ​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ന​ട​പ​ടി; വി​മ​ർ​ശ​ന​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ൻ

02:53 PM Jul 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മൈ​ക്ക് സെ​റ്റ് ത​ക​രാ​റാ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത സം​ഭ​വ​മാ​ണ്. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മൈ​ക്കി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ർ 10 സെ​ക്ക​ന്‍റി​ന​കം പ​രി​ഹ​രി​ച്ചു. പാ​ർ​ട്ടി​യു​ടെ മി​ക്ക പ​രി​പാ​ടി​ക​ളി​ലും മൈ​ക്ക് സെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ​രി​ച​യ​സ​ന്പ​ന്ന​നാ​യ വ്യ​ക്തി​യാ​ണ് മൈ​ക്ക് സെ​റ്റി​ന്‍റെ ഉ​ട​മ​യും ഓ​പ്പ​റേ​റ്റ​ർ​മാ​രും.

ബോ​ധ​പൂ​ർ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​രും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.