"നിധിപോലെ കാത്തുസൂക്ഷിക്കും': രാഹുലിന് പേന സമ്മാനിച്ച് എം.ടി. വാസുദേവൻ നായർ

02:56 PM Jul 26, 2023 | Deepika.com
കോട്ടക്കൽ: ആയുർവേദ ചികിത്സകൾക്കായി കോട്ടക്കൽ എത്തിയ രാഹുൽ ഗാന്ധി ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി. വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി.

ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസമായ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്.

രാഹുലിന് എം.ടി. സ്നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. അദ്ദേഹം സമ്മാനിച്ച പേന ഒരു നിധിപോലെ കാത്തുസൂക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു.