കണ്ണൂരിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

10:32 AM Jul 26, 2023 | Deepika.com
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്.

ഇന്നു പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.