സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക​മ​ഴ​യ്ക്ക് സാ​ധ്യ​ത; എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

08:52 AM Jul 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച വ്യാ​പ​ക​മാ​യി മ​ഴ പെ​യ്‌​തേ​ക്കും. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് അ​ല​ര്‍​ട്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ​ മ​ഴ മു​ന്ന​റി​യി​പ്പി​ല്ല.

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​യി​ലാ​ണ്. ഡ​ല്‍​ഹി​യി​ല്‍ യ​മു​ന ന​ദി ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യ്ക്ക് മു​ക​ളി​ല്‍ തു​ട​രു​ക​യാ​ണ്.
ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലും മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ക​യാ​ണ്. ഗു​ജ​റാ​ത്തി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​ഴ വീ​ണ്ടും ശ​ക്ത​മാ​വു​ക​യാ​ണ്. റാ​യ്ഗ​ഡ്, ര​ത്‌​ന​ഗി​രി, പൂ​നെ, സ​ത്താ​ര ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച റെ​ഡ് അ​ല​ര്‍​ട്ട് ആ​ണ്. മും​ബൈ, താ​നെ, പാ​ല്‍​ഖ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്.